
ചെങ്ങന്നൂർ: രാജ്യത്തെ പൊതുമേഖലയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ഇന്ദിരാഗാന്ധിക്ക് ഉണ്ടായിരുന്നതെങ്കിൽ സ്വകാര്യ മേഖല സംരക്ഷിക്കുന്ന നിലപാടാണ് നരേന്ദ്ര മോദിക്ക് ഉള്ളതെന്ന് ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ പറഞ്ഞു. ഐ.എൻ.ടി.യു.സി. ചെങ്ങന്നൂർ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇന്ദിരാഗാന്ധി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യൂ കയായിരുന്നു അദ്ദേഹം. തൊഴിലാളികൾക്ക് ഒപ്പം നിന്ന ഭരണാധികാരി ആയിരുന്നു ഇന്ദിരാഗാന്ധിയെങ്കിൽ മുതലാളിമാർക്കൊപ്പം നിൽക്കുന്ന ഭരണാധികാരി യാണ് നരേന്ദ്രമോദി. ഭരണരംഗത്ത് അച്ചടക്കം കൊണ്ടുവന്ന ഏറ്റവും മികച്ച ഭരണാധികാരിയായിരുന്നു ഇന്ദിരാഗാന്ധി എന്നും ചന്ദ്രശേഖരൻ പറഞ്ഞു. ഐ.എൻ.ടി.യു.സി. റീജിയണൽ കമ്മിറ്റി പ്രസിഡന്റ് കെ ദേവദാസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ഭാരവാഹികളായ അഡ്വ. എബി കുര്യാക്കോസ്, മാന്നാർ അബ്ദുൾ ലത്തീഫ്, അഡ്വ. ഡി. വിജയകുമാർ, സുനിൽ പി ഉമ്മൻ, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ ബിബിൻ മാമൻ, സിരി സത്യദേവ്, നഗരസഭ ചെയർപേഴ്സൺ മനീഷ് കീഴമഠത്തിൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ അഡ്വ. കെ ആർ സജീവൻ, സുജിത് ശ്രീരംഗം, ഐ.എൻ.ടി.യു.സി. ജില്ലാ സെക്രട്ടറിമാരായ കെ ഷിബു രാജൻ, പ്രവീൺ എൻ പ്രഭ, ഡി മിനിക്കുട്ടി, സണ്ണി പുഞ്ചമണ്ണിൽ, രാധാമണി ശശിധരൻ, എം ആർ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.










